Thursday, 23 August 2018

സ്പൈഡർ മാൻ


Scene 1:

യൂട്യൂബിൽ Spiderman cartoon കണ്ടുകൊണ്ടിരിക്കുന്ന മൂന്നു വയസ്സുകാരൻ അനിയനോട് അടുത്തിരിക്കുന്ന മൂന്നര വയസ്സുകാരി ചേച്ചി: "ഈ spiderman ആരാന്നറിയാമോ?"

അനിയൻ : "ആരാ?"

ചേച്ചി : "മമ്മൂട്ടിയാ.. spiderman ന്റെ മാസ്‌ക് ഇട്ടു വന്നേക്കുന്നതാ.."

Scene 2:

ടി വി ഇൽ ഓണചിത്രങ്ങളുടെ പരസ്യം കാണിക്കുന്നു.
അതിൽ ഒരു മമ്മൂട്ടി ഫിലിം കണ്ട അമ്മ മൂന്നര വയസ്സുകാരിയോട് : "ആ.. മമ്മൂട്ടി ഒണ്ടല്ലോ ഓണത്തിന്.. കുട്ടന് കാണാല്ലോ.."

അര മണിക്കൂർ കഴിഞ്ഞ് അടുക്കളയിൽ വന്നു അമ്മയോട് മോൾ : "മമ്മൂട്ടി എപ്പോ വരുമെന്നാ അമ്മ പറഞ്ഞേ? കൂളിംഗ് ഗ്ലാസ് വച്ച് കാറിലാണോ നമ്മുടെ ഫ്ലാറ്റിൽ വരാൻ പോകുന്നേ മമ്മൂട്ടി?"

Cast:

മൂന്നര വയസ്സുകാരി - മാസ്റ്റർപീസ് കണ്ടതിൽ പിന്നെ മമ്മൂട്ടിയുടെ കട്ട ഫാനായി മാറിയ എന്റെ കൊച്ചു

അനിയൻ - എന്റെ ചേച്ചീടെ മോൻ

അമ്മ - ഞാൻ.

Wednesday, 18 July 2018

Pen vs Tongue

Tongue took over as spokesperson of the brain,
Whilst pen rose up to be that of the heart..

Tongue has hardly any rest,
While pen is clad by rust!

Friday, 15 June 2018

ഹാപ്പിനെസ് ചരിതം ഒന്നാം ഖാണ്ഡം


Happiness is  -
Creating your own definitions of happiness,
And then just beautifully being happy..

Happiness is -
Something that - in the long run -
Has got nothing to do with being "successful" as per social norms..

Happiness is -
A feeling that comes from within oneself
And not necessarily "given" by another one..

Happiness is -
Not just being "picture perfect"
But learning to accept flaws without feeling let down..

Wednesday, 18 April 2018

ഓർമയുടെ അവസാനത്തെ താള്..

ഏറ്റവും അവസാനം എന്നിൽ നിന്ന് മായുന്ന ഓർമ എന്താവണം?

അതേ, ആ മുഖം തന്നെ.. 18 വർഷങ്ങൾ മാത്രം എനിക്ക് തന്നിട്ട് എന്റടുത്തു നിന്നു പോയ അതേ മുഖം..

12 വർഷങ്ങളായി ഞാൻ കാണാത്ത അതേ മുഖം, 12 വർഷങ്ങളായി കണ്ണു നനയാതെ ഓർക്കാൻ പറ്റാത്ത ഒരേ ഒരു മുഖം, ഇനി എത്ര വർഷങ്ങൾ കൂടി ഉണ്ടെന്നു അറിയില്ലെങ്കിലും സമയദൂരം കുറയുകയാണല്ലോ എന്നൊരാശ്വാസം..

കരഞ്ഞും, ആവലാതി പറഞ്ഞും തനിയെ ശപിച്ചും ജീവിക്കാതെ ജീവിതത്തെ ധൈര്യമായി നേരിടാനും തല ഉയർത്തി തന്നെ ജീവിക്കാനും എന്നെ പ്രാപ്തയാക്കിയ എന്റെ പാഠ പുസ്തകം..

എന്തു കൊണ്ട് തളർന്നു പോകുന്നില്ല, മുന്നോട്ടു നോക്കുമ്പോൾ പേടി തോന്നുന്നില്ല, വട്ടപ്പൂജ്യം ആണെന്നറിഞ്ഞിട്ടും എന്തു ധൈര്യത്തിൽ ഇങ്ങനെ മുന്നോട്ടു പോകുന്നു എന്ന് ചോദിച്ചവരോടും, ചോദിക്കാതെ ചോദിച്ചവരോടും - I am her daughter, I was brought up by her.

അതു കൊണ്ടായിരിക്കാം ഞാൻ ഇങ്ങനെ ആയിപോയത്. എന്നെക്കാളും ആന വട്ടപൂജ്യത്തിൽ നിന്നാണ് അവര് തുടങ്ങിയതും, എന്നെ പോലൊരു തൊട്ടാവാടിയെ ഇത്രേം ഒക്കെ എഴുതാനെങ്കിലും പോന്ന ഒരു കാന്താരി ആക്കി മാറ്റിയതും..

എന്നിട്ടും അവരുടെ അവസാനം എന്തേ ഇങ്ങനെ ആയിപ്പോയി ന്നു തോന്നാം ന്യായമായും..

ബോറടിച്ചിട്ടുണ്ടാവും ഹേയ്.. ഒഴുക്കിനെതിരെ 2 പെണ്കുട്ടികളെയും കൊണ്ടു നീന്തി നീന്തി, ഇനി അവര് മുങ്ങിച്ചാവില്ല തനിയെ നീന്തിക്കേറാറായി എന്നു തോന്നി കഴിഞ്ഞപ്പോ, എന്നാ ഇനി എങ്കിലും ഞാൻ ഒന്ന് വിശ്രമിച്ചോട്ടെ എന്നവർക്കു തോന്നിക്കാണും..

രക്ഷപ്പെട്ടു പോയി.. നന്നായി ന്നെ ഞാൻ പറയു.. ഇപ്പോഴും ഉണ്ടാരുന്നെങ്കിൽ ചിലപ്പോ ഞാൻ ഉൾപ്പടെ ഉള്ളവര് സ്വന്തം ഭാണ്ഡത്തിന്റെ മൂട് താങ്ങാൻ അവരെ ഉപയോഗിക്കില്ല എന്നാരു കണ്ടു..

എന്തൊക്കെ പറഞ്ഞാലും ഇടക്ക് സ്വപ്നത്തിൽ ഒക്കെ ഒന്നു വന്നു പോകുന്നതിൽ തെറ്റില്ല കേട്ടോ.. ചുമ്മാ മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ കുറച്ചു നേരം..

Friday, 30 March 2018

യേശുഅപ്പച്ചൻ

"അമ്മ എപ്പോഴാ വലുതായത്?"

ഒരു നേരത്തെ ആഹാരം കഴിക്കാൻ മിനിമം 2 മണിക്കൂർ എടുക്കുകയും, ആവനാഴിയിലെ അവസാനത്തെ വില്ലും ഞാൻ എയ്തു കഴിഞ്ഞാലും " ഉം.. ഇതൊക്കെ കുറെ കണ്ടിട്ടുള്ളതാ.. പുതിയത് വല്ലോം ഉണ്ടെങ്കിൽ ഇറക്ക്" എന്നുള്ള ഭാവത്തിൽ ഇരിക്കുന്ന വില്ലത്തി ആയതുകൊണ്ട് ഞാൻ ബുദ്ധിപൂർവം

"എന്റെ അമ്മ എനിക്ക് ആഹാരം തരുമ്പോ,പാല് തരുമ്പോ, മുട്ട തരുമ്പോ ഒക്കെ ഞാൻ ഒരു വഴക്കും ഉണ്ടാക്കാതെ എല്ലാം പെട്ടന്ന് പെട്ടന്ന് കഴിച്ചതു കൊണ്ടു ഞാൻ പെട്ടെന്ന് വലുതായി" എന്ന മട്ടിൽ ഒരുത്തരം അങ്ങു കൊടുത്തു.

അടുത്ത ചോദ്യം "അമ്മടെ അമ്മ എന്തിയെ?"

"അമ്മടെ അമ്മ നമ്മുടെ അടുത്തില്ല.. യേശുഅപ്പച്ചന്റെ അടുത്താ"

"അമ്മ പോകുന്നില്ലേ യേശുഅപ്പച്ചന്റെ അടുത്ത്? അമ്മ എന്താ പോകഞ്ഞെ?"

Saturday, 24 March 2018

Move on!!

It's ok to fail,
Attimes to trail,
It's ok to fall
and not have any goal!

Rise on your toes
Pat on your back
Wink at your foes
Go on with your pack

It's ok to cry,
and to laugh like a crack
It's crazy to try,
To be a little wack!

Grateful always
For all the time past,
Living the days -
Time flies so fast!

Monday, 22 January 2018

If I were a goddess..

If I were a goddess and I could grant you a boon,
It would be - memories - a lot of them
Bunch of Colouful, funny, naughty ones
Topped with a tinge of pain somewhere as an icing on the cake
- Which would be the ones bringing in that sweetest smiles on your face long after!

But Alas, I'm not one..
And rejoice - It's no fairytale - no goddess, no boons!
You can do it all yourself and you must..
Let me sit and watch -
On a selfish note - in between playing few roles to mark my presence there as well!

Saturday, 6 January 2018

ഗ്രാമീണ കലാരൂപങ്ങൾ..

ഡും ടു ഡും ടു ടു ടു ഡും ടു ഡും ടു ടു ടു

ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരു തിര്വന്തോരം ഗ്രാമത്തിലാണ് ഞങ്ങളുടെ ഇപ്പോഴത്തെ കൂട്. (ആരോ ഉണ്ടാക്കിയ കൂട്ടിൽ വാടകക്ക് എന്നു വായിച്ചോ)

വയല് നികത്തിയ ഭൂമി ആണത്രേ ഇതൊക്കെ. സോ basically, ഇതിന്റെ റൈറ്ഫുൾ ഓണേഴ്‌സ് ആയ പല തരം സസ്യജീവി വൈവിധ്യങ്ങളെ ഒരു 6 മണി ഒക്കെ കഴിഞ്ഞാൽ മുതൽ വീടിനകത്തും പുറത്തുമായി കാണാം. കുറ്റം പറയരുതല്ലോ, കൊച്ചിനിപ്പോ അതുകൊണ്ടു തവളയെയും, മാക്രിയേയും, വവ്വാലിനെയും, കീരിയെയും, പാമ്പിനെയും, ആമയെയും, വിട്ടിലിനേം, പച്ചക്കുതിരയെയും, വണ്ടിനേയും, വണ്ടുകളുടെ ഇടയിൽ ഉള്ള പല തരം നിറങ്ങളെയും തിരിച്ചറിഞ്ഞു ഒരു DPEP സ്റ്റൈലിൽ പഠിക്കാൻ പറ്റി.

ടെക്കിസ് ഒന്നും ഈ പരിസരത്തെ ഇല്ല. തനി നാടൻ ആളുകൾ ആണ് ചുറ്റും! അപ്പുറത്തെ വീട്ടിലെ അമ്മച്ചീടെ കോഴി ഇടുന്ന മുട്ട കഴിക്കാം, ഇത്തിരി വെള്ളം കൂടിയാലും അപ്പു വാവയുടെ വീട്ടിലെ പശു തരുന്ന പാല് കുടിക്കാം!

ഇവിടെ വന്നു താമസം തുടങ്ങിയപ്പോ ആദ്യം ശ്രദ്ധിച്ചത് ഇതൊന്നുമല്ല കേട്ടോ.. ഇടത് വശത്തുള്ള ഒരു വീട്ടിൽ നിന്ന് 'അങ്കമാലി ഡയറീസി' ലെ "അടി തമരടിക്കണ കാലമായെടീ തെയാമ്മേ" ന്നുള്ള പാട്ട് അതിന്റെ ഫുൾ ഫീലിലും ഫോമിലും നല്ല apt സൗണ്ടിലും ഉച്ചത്തിൽ കേൾക്കുന്നു.. ഒരു പത്തന്പത് വയസ്സു തോന്നുന്ന ഒരു കുള്ളനായ മനുഷ്യന് ആണ് ഗായകൻ.
"എന്താ അമ്മേ ആ സൗണ്ട്" ന്നു ചോദിച്ച കൊച്ചിനോട്

"ഏതോ നാടൻ പാട്ടുകാരൻ അങ്കിൾ പാട്ടു പാടുവാ ലുട്ടാപ്പി, വേണേൽ കേട്ടു പടിച്ചോ" ന്നും പറഞ്ഞു.

(ആ സമയത്തു ആ പാട്ടു അങ്കമാലി ഡയറീസിൽ ഉള്ള പാട്ടാന്നു എനിക്കറിയാൻ മേലാരുന്നു)

As days pass by, അവിടുന്ന് സ്ഥിരമായി പാട്ടു പോലെ തോന്നുന്ന പല ശബ്ദങ്ങളും കേട്ടെങ്കിലും lyrics അങ്ങട് അത്ര clear ആയില്ല (അതിപ്പോ ചില തനതു നാടൻ പാട്ടുകളിൽ ഉപയോഗിക്കുന്ന എല്ലാ വാക്കുകളും നമുക്ക് അറിയണം എന്നില്ലല്ലോ!).

ഒരു ദിവസം ഇവിടെ ജോലിക്കു നിൽക്കുന്ന ചേച്ചി neighbors നെ പറ്റി എന്തോ പറഞ്ഞപ്പോ ഞാൻ ചോദിച്ചു,

"അപ്പുറത്തെ വീട്ടിലെ അയാൾ ഭയങ്കര നാടൻ പാട്ടുകാരൻ ആണല്ലേ ചേച്ചി, എന്നും എന്തേലും ഒക്കെ പാട്ടു കേക്കാല്ലോ.."

ചേച്ചി (താടിക്ക് കയ്യും കൊടുത്തു ഈ പൊട്ടിക്കാളി ഇതെവിടുന്നു വരുന്നു ന്നു ഒരു expression ഒക്കെ ഇട്ടു) -

"എന്റെ പൊന്നു കൊച്ചേ, അതു നാടൻ പാട്ടൊന്നും അല്ല, നല്ല ഒന്നാം തരം ഭരണിപ്പാട്ടാ.. അങ്ങേരു മേശരി പണി കഴിഞ്ഞു വെള്ളമടിച്ചിട്ടു വന്നു കെട്ടിയോളെ ചീത്ത വിളിക്കുന്നതല്ലേ.."

ഇന്ന് ഈ കുറിപ്പ് എഴുതാൻ ഉള്ള പ്രചോദനം നേരം രാത്രി 1 മണി ആയിട്ടും അങ്ങേരുടെ നാടൻ കം ഭരണി പാട്ടു തീർന്നിട്ടില്ല എന്നു മാത്രം അല്ല, ചവിട്ട് നാടകം തുടങ്ങി മറ്റ് ചില നാടൻ കലാരൂപങ്ങളും കൂടെ അവിടെ ആവിഷ്കരിക്കപ്പെടുന്നുണ്ടോന്നും ഒരു സംശയം ഇല്ലാതില്ലാതില്ല..