Wednesday, 6 August 2014

ചെംമണ്ണും പൂഴിമണലും ..

കാര്തികപ്പള്ളിയിൽ നിന്ന്  പതനംതിട്ടയിലേക്ക്  പറിച്ചു  നാട്ടപ്പെടുമ്പോൾ  അന്നക്കുട്ടിക്കു  വ്യക്തിപരമായ  ചില  നഷ്ടബോധങ്ങൾ  ഉണ്ടായിരുന്നു . അവയില  ചെറുതല്ലാത്ത  ഒരു  സ്ഥാനം  ഇനി  അങ്ങോട്ട്‌  മണലിൽ  കൂടാരം  ഉണ്ടാക്കി  കളിയ്ക്കാൻ  പറ്റില്ലല്ലോ  കര്ത്താവേ  എന്നുള്ള  രോദനത്തിന് ആയിരുന്നു ..

പത്തനംതിട്ടയിലെ  മണ്ണ്  നല്ല  ചൊമ  ചൊമന്നിരിക്കുന്ന  ഭലഭൂവിഷ്ടമായ ചെംമണ്ണാണ് .. പൂഴിമണലിനെ  പോലെ   സോഫ്റ്റ്‌   ഒന്നുമല്ല  സംഭവം ..  നല്ല  ഉറപ്പുള്ള  മണ്ണ് ..

അന്നക്കുട്ടിക്കു  മണ്ണ് കൂടാരം   ഉണ്ടാക്കി  കളിക്കുന്ന  പ്രായം  കഴിഞ്ഞതോടെ  പതിയെ  പൂഴിമണലിനോടുള്ള സെന്റിമെന്റ്സ്  ഉം  കാലക്രമേണ  എവിടെയോ  വിസ്മ്രിതിയിലേക്ക്  തള്ളപ്പെട്ടു ..

ഈ  അടുത്തിടെ  അന്നക്കുട്ടി  ഒരു  സ്വപ്നം  കണ്ടു .. കടൽകരയിൽ  ഇരുന്നു  മണല  വാരി  കളിക്കുന്ന  ഒരു  കൊച്ചു  കുട്ടി .. മണല്  വാരി  കയ്യിലെടുത്തു  കൈപത്തി  കൊണ്ട്  അത്  സ്നേഹത്തോടെ  കുട്ടി  മുറുകെ  പിടിക്കാൻ  നോക്കുകയാണ് .. പൂഴിമണലിന്റെ  സ്വഭാവം  അറിയാവുന്ന  അന്നക്കുട്ടിക്കു  ചിരി  വന്നു . മുറുകെ  പിടിക്കുംതോറും  വിരലുകൾക്കിടയിലൂടെ  ഊർന്നൂർന്നു വീണ്ടും  കടല്കരയിലിലേക്ക് വീഴുകയെ  ഉള്ളു  മണൽതരികൾ  "എന്നെ  ഇങ്ങനെ  വീർപുമുട്ടിക്കാതെ " ന്നുള്ള  കരച്ചിലോടെ .. ആ  കുട്ടിയുടെ  സെന്റിമെന്റ്സ്  ഒന്നും  തിരിച്ചറിയാൻ  പാവം  പൂഴിമണലിനു   പറ്റില്ലല്ലോ .. അത്  തിരിച്ചരിഞ്ഞിട്ടോ  എന്തോ  കുട്ടി  പതിയെ  മണലിൽ  ഉള്ള  പിടി  പതുക്കെ  തുറന്നു .. അന്നക്കുട്ടി  ഓര്ത് .. "ബുദ്ധിയുണ്ട്  കൊച്ചിന് .." പക്ഷെ  ദാ വരുന്നു  ഒരു  കാറ്റ് ..  കടല്കാറ്റ്  .. മണൽതരികൾ  പറന്നു  പോകാൻ  തുടങ്ങുന്നു  കാറ്റിൽ .. കുട്ടിക്ക്  വീണ്ടും  സങ്കടമായി .. മുറുകെ  പിടിക്കാനും  വയ്യ  തുറന്നു  വയ്കാനും  വയ്യ .. കുട്ടി  ചുറ്റും നോക്കി ..  കണ്ണുകൾ ചെറുതായി  നനയുന്നുണ്ടോ ??

അന്നക്കുട്ടിക്കു  അന്ന്  ആദ്യമായി  ചെംമണ്ണിനോട്  എന്തെന്നില്ലാത്ത  ഒരിഷ്ടം  തോന്നി .. പൂഴിമണലിനോട്‌ ഉണ്ടായിരുന്ന  സെന്റിമെന്റ്സ്  നോട്  തെല്ലുനേരത്തേക്ക് എങ്കിലും  ഒരു  പുച്ചവും .. കയ്യില  എടുത്തു  മുറുകെ  പിടിച്ചാൽ  കയ്യോടു  ചേർന്ന്  ഇഴുകി  ഊർന്നു  പോകാതെ  അമ്മച്ചി  വഴക്ക്  പറയുമ്പോ  കൈ  തട്ടി  താഴെയിടും  വരെ  തന്റെ  കൈപത്തിയുടെ  മടക്കിൽ  സന്തോഷമായി  ചേർന്നിരിക്കുന്ന  ചെംമണ്ണ് .. ഇച്ചിരെ  കൂടുതൽ  നേരം  കയ്യില  വച്ചാൽ , സ്വന്തം  നിറവും  മണവും  തന്റെ  കൈകും  കൂടെ  പകർന്നു  തരുന്ന  ചെംമണ്ണ് .. കൊടും കാറ്റടിച്ചാലും  പറന്നു  പോകാൻ  വിമുഖത  കാട്ടുന്ന  ചെംമണ്ണ് ..

ആ  ചെംമണ്ണില   കുറച്ചെടുത്തു  ആ  കുട്ടിക്ക്  കൊടുത്താലോ  ന്നു  ആലോചിച്ചു  അന്നക്കുട്ടി  ഒരു  പിടി  വാരി  എടുത്തു  കണ്ണടച്ച്  അതിന്റെ  ഗന്ധം  നുകർന്നു.. കണ്ണ്  തുറന്നു  നോക്കുമ്പോൾ  കടല്കരയും  പൂഴിമണലും  അന്നക്കുട്ടിയും  മാത്രം .. അടുത്തെങ്ങും  വേറെ  മനുഷ്യരാരുമില്ല.. താൻ  ഗതകാലസ്മരണകൾ  അയവിറക്കാൻ  പോയ  നേരം  കൊണ്ട്  ആ  കുട്ടി  അതിന്റെ  പാടിന്  പോയിട്ടുണ്ടാവാം ..

സാരമില്ല , ഈ  ചെംമണ്ണും  മുറുകെ  പിടിച്ചു  കുറച്ചു  കടല്കാറ്റ്  കൊണ്ട്  സമയം  കളയാം  അൽപനേരം  കൂടി ..

പക്ഷെ  കയ്യിൽ  നിന്ന്  എന്തോ  ഊർന്നു  പോകുന്ന  പോലെ .. "എന്നെ  ഇങ്ങനെ  ശ്വാസം  മുട്ടിക്കാതെ " ന്നുള്ള  നിലവിളിയും .. ഒരു  ഞെട്ടലോടെ  സ്വന്തം  കൈ  തുറന്നു  നോക്കിയ  അന്നക്കുട്ടി  കാണുന്നത്  ചെംമണ്ണ് എന്ന്  കരുതി  കടല്കരയിലെ  തന്നെ  പൂഴിമണലാണ്‌  താൻ  കയ്യിലെടുത്തു  സ്വപ്നം  കണ്ടത് .. അല്ലെങ്കിലും  ഇ  കടല്കരയിൽ  എവിടുന്നു  വരാനാ ചെംമണ്ണ് .. ഇവിടെ  പൂഴിമണലെ ഉള്ളു ..

ഒരു  ചോദ്യം  മാത്രം  ബാകി .. മുറുകെ  പിടിച്ചു  ഊഴ്ന്നു  പോകാൻ  വിടണോ  അതോ  തുറന്നു  വച്ച്  കാറ്റ്  പറത്തി  കളയാൻ  വിടണോ ..